കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ജഗദീപ് ധന്ക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ചരിത്രപുരുഷന്മാരെയും സാമൂഹ്യ പരിഷ്കർത്താക്കളെയും പ്രശംസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗo എല്ലാ വിഷയങ്ങളെയും രാഷ്ട്രീയ കണ്ണുകൊണ്ട് കാണരുതെന്നും ഭിന്ന അഭിപ്രായങ്ങൾ കൂടി ഉൾക്കൊള്ളണമെന്നും ഉപരാഷ്ട്രപതി ഓർമിപ്പിച്ചു.ഉപരാഷ്ട്രപതി ആയതിനുശേഷം കേരളത്തിൽ ആദ്യമായി എത്തിയ ജഗദീപ് ധന്ക്കർ ജനാധിപത്യത്തെക്കുറിച്ച് ആയിരുന്നു കൂടുതലും സംസാരിച്ചത് ചില വിഷയങ്ങൾ രാഷ്ട്രീയത്തിന് ഉപരിയായി കാണണമെന്നും പ്രതിപക്ഷത്തെ കൂടി കേൾക്കാനുള്ള മനസ്സു കാണിക്കുന്നതാണ് ജനാധിപത്യം എന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതിയെ പ്രശംസിച്ച ഉപരാഷ്ട്രപതി രാഷ്ട്രീയ സാംസ്കാരിക സിനിമാ മേഖലയിലുള്ളവരുടെ പേരുകൾ എടുത്തുപറഞ്ഞുമായിരുന്നു ഉപരാഷ്ട്രപതിയുടെ വാക്കുകൾ
ഏകദേശം ഒരു മണിക്കൂർ സമയം നിയമസഭയിൽ ചിലവിട്ട ഉപരാഷ്ട്രപതി നിയമസഭാ വളപ്പിൽ വൃക്ഷത്തൈ നട്ടശേഷം ആണ് മടങ്ങിയത് പുരോഗമനപരവും വിപ്ലവാത്മകവുമായ പാസാക്കിയ നിയമസഭയാണ് കേരളത്തിലെതെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി ബില്ലുകൾ പാസാക്കുന്ന കാര്യത്തിൽ ഗവർണറെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.കേരള നിയമസഭ പാസാക്കിയ പല നിയമങ്ങളും ജന ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതായി ഗവർണർ മുഹമ്മദ് ഹാരിഫ് ഖാൻ പറഞ്ഞു നിയമസഭയുടെ പുനരുത്ഥാന നിർമ്മാണ പ്രവർത്തനങ്ങളും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു നിയമസഭാ സ്പീക്കർ ഷംസീർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഡെപ്യൂട്ടി സ്പീക്കർ ഗോപകുമാർ മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തി