തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ കേരളവിഷൻ ഓപ്പറേറ്ററും പഞ്ചായത്തംഗവുമായ പി ജെ ജോബി വാഹനാപകടത്തില്‍ മരിച്ചു.എറണാകുളം വടക്കേക്കര പഞ്ചായത്ത് മെംബര്‍ മുറവന്‍തുരുത്ത് പൈനേടത്ത് പി ജെ ജോബിയാണ് മരിച്ചത്.ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ വെച്ച് ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
ഡി.വൈ.എസ്.പി ഓഫീസ് സിഗ്‌നല്‍ ജംഗ്ഷനില്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.
ഈ ജംഗ്ഷനിലെ സിഗ്‌നല്‍ സംവിധാനം തകരാറിലായി നാളേറെയായിട്ടും പരിഹരിക്കാന്‍ നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പറവൂര്‍ മേഖല മുന്‍ ജോയിന്റ് സെക്രട്ടറി, പറവൂര്‍ പീപ്പിള്‍സ് കേബിള്‍ വിഷന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്