Share this Article
News Malayalam 24x7
നിപ: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു; അഞ്ച് മന്ത്രിമാർ പങ്കെടുക്കും
വെബ് ടീം
posted on 13-09-2023
1 min read
chief minister called a high level meet

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. വൈകീട്ട് നാലരയ്ക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. അഞ്ചു മന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിക്കും. 

നിപയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് വിശദീകരിക്കും. നിപയുടെ ഉറവിടം കണ്ടെത്തിയ കോഴിക്കോട്ടെ പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിപ ചികില്‍സയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചിരുന്നു. രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories