Share this Article
image
അരിക്കൊമ്പന്‍ തമിഴ്‌നാട് വനമേഖലയില്‍ തന്നെ; നിരീക്ഷണം ശക്തമാക്കി തമിഴ്നാട് വനം വകുപ്പ്
വെബ് ടീം
posted on 07-05-2023
1 min read
Arikomban Updates; Arikomban at Meghamalai

അരിക്കൊമ്പന് മേൽ നിരീക്ഷണം തുടർന്ന് തമിഴ് നാട് വനം വകുപ്പ് . മേഘമലയിൽ ജനവാസ മേഖലയോട് ചേർന്ന് അരികൊമ്പൻ ഇപ്പോഴും തമ്പടിച്ച് നിൽക്കുന്നുണ്ടെന്നാണ് വിവരം. ആനയെ വെടി പൊട്ടിച്ച് കാടുകയറ്റാൻ ആണ് വനപാലകർ ശ്രമിക്കുന്നത്. അതേസമയം ജനവാസ മേഖലയിൽ ഇറങ്ങുന്നതിൽ മേഘമല നിവാസികൾ കടുത്ത ഭീതിയിലാണ്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ മുൻപില്ലാത്ത വിധം ആശങ്കയാണ് അരിക്കൊമ്പന്റെ വരവോടെ ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories