പ്രശസ്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മാരിയോ വര്‍ഗാസ് യോസ(89) അന്തരിച്ചു. നൊബേല്‍ ജോതാവായ അദ്ദേഹത്തിന്റെ മരണവിവരം കുടുംബം സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുകയായിരുന്നു.ഗബ്രിയേല്‍ മാര്‍ക്വേസിന് ശേഷം ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ലോകപ്രശസ്തിയിലേക്കെത്തിച്ച എഴുത്തുകാരനാണ് മാരിയോ വര്‍ഗാസ് യോസ. 1936-ല്‍ പെറുവിലാണ് അദ്ദേഹം ജനിച്ചത്.
മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയിലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്.ഫീസ്റ്റ് ഓഫ് ദ ഗോട്ട് പ്രശസ്ത കൃതിയാണ്.ദി ടൈം ഓഫ് ദി ഹീറോ, കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍ എന്നിവയും പ്രശസ്ത കൃതികൾ ആണ്.ലാറ്റിനമേരിക്കയുടെ, പ്രത്യേകിച്ചും പെറുവിന്റെയും ബ്രസീലിന്റെയും ചരിത്രവും സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളുമാണ് യോസയുടെ നോവലുകളിലെ മുഖ്യപ്രമേയം. യോസയുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാനമ്മക്ക് സ്തുതി എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. വിഖ്യാത എഴുത്തുകാരന്‍ മാര്‍ക്കേസും യോസയുമായുള്ള ഭിന്നത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.കോളജ് അധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും യോസ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്‍ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യ തരംഗത്തിലെ അവസാന അംഗം കൂടിയാണ് യോസ.