അരുണാചല്‍ പ്രദേശില്‍ ഭൂചലനം. ദിബാങ് വാലിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി. 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസവും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 3.4 തിവ്രതയാണ് രേഖപ്പെടുത്തിയത്.