Share this Article
News Malayalam 24x7
മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു; താഴ്വാരത്തിലേക്ക് ഭയന്നോടി വിനോദസഞ്ചാരികൾ, നടുക്കുന്ന ദൃശ്യങ്ങൾ
വെബ് ടീം
posted on 02-06-2025
1 min read
etna

ഇറ്റലിയിൽ സ്ഥിതി ചെയ്യുന്ന യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവതമായ മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു.സ്ഫോടനം നടന്ന് മിനിറ്റുകൾക്കുള്ളിൽത്തന്നെ ആകാശത്തേക്ക് ചാരവും പുകപടലങ്ങലും ഉയർന്നു. സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾ മലയുടെ താഴ്വരയിലേക്ക് ഓടിപ്പോകുന്ന ഭയാനകമായ വീഡിയോകളും പുറത്തുവന്നു.

സ്ഫോടനത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ വിനോദസഞ്ചാരികൾ പകർത്തിയിട്ടുമുണ്ട്. ടൂറിസ്റ്റ് മേഖലയിലുണ്ടായ മൗണ്ട് എറ്റ്നയുടെ സ്ഫോടനത്തെ തുടർന്ന് ടോളൗസിലെ വോൾക്കാനിക് ആഷ് അഡ്വൈസറി സെന്റർ "കോഡ് റെഡ്" മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സിസിലിയുടെ കിഴക്കേതീരത്തുള്ള ഒരു സജീവ അഗ്നിപർവതമാണ് എറ്റ്ന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories