അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കകം 2 എഞ്ചിനുകളും ആകാശത്ത് വച്ച് നിലച്ചു. എഞ്ചിനിലേക്കുള്ള ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്തിനാണ് ഓഫ് ചെയ്തത് എന്ന് മറ്റൊരു പൈലറ്റ് ചോദിക്കുന്നത് കോക്ക്പിറ്റ് ഓഡിയോയിലുണ്ട്. എന്നാല്‍ താന്‍ ചെയ്തില്ല എന്നായിരുന്നു സഹ പൈലറ്റിന്റെ മറുപടി. 32 സെക്കന്റ് മാത്രമാണ് വിമാനം പറന്നത്. അട്ടിമറിക്ക് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും രണ്ടാമത്തെത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. ഓരോന്നായാണ് ഓഫ് ചെയ്യപ്പെട്ടത്.