Share this Article
News Malayalam 24x7
ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചെന്ന് ഇസ്രായേല്‍ പ്രതിരോധ സൈന്യം
IDF Says Iran Used Cluster Bombs

ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ തങ്ങള്‍ക്കെതിരായി ഉപയോഗിച്ചതായി ഇസ്രായേല്‍. മധ്യ ഇസ്രായേലിലെ ജനവാസ മേഖലകളിലാണ് ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചതെന്ന് പ്രതിരോധ സൈന്യം പറഞ്ഞു. ഒരു മിസൈലില്‍ നിന്ന് നിരവധി ചെറുബോംബുകള്‍, ചിതറിത്തെറിക്കുന്ന രീതിയില്‍ വര്‍ഷിക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍. മധ്യ ഇസ്രായേലിന് ഏകദേശം 5 മൈല്‍ ചുറ്റളവില്‍ 20 ലധികം ചെറുബോംബുകള്‍ വര്‍ഷിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇവ വളരെക്കാലം പൊട്ടാതെ കിടക്കാന്‍ സാധ്യതയുള്ളവയാണ് എന്നതിനാല്‍ തന്നെ അപകടഭീഷണി വര്‍ധിപ്പിക്കുന്നു.


എന്നാല്‍ ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗത്തില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം നയതന്ത്ര - മധ്യസ്ഥ ചർച്ചകൾക്കുള്ള സാധ്യതകൾക്കിടയിലും ഇരു രാജ്യങ്ങളും സംഘർഷം തുടരുകയാണ്. ഇറാന്റെ 12 ലധികം സൈനിക കേന്ദ്രങ്ങൾ കഴിഞ്ഞ രാത്രിയിൽ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ആണവ ഗവേഷണ കേന്ദ്രമായ  ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ചിലടക്കം ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ ആക്രമണത്തിൽ തെക്കൻ ഇസ്രായേലിലെ ബീർഷെബയിലുള്ള മൈക്രോസോഫ്റ്റ് ഓഫീസുകൾക്ക് നാശ നഷ്ടമുണ്ടായതായി ഇസ്രായേൽ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories