Share this Article
News Malayalam 24x7
പുതുക്കാട് നവജാതശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
culprit image

തൃശ്ശൂർ പുതുക്കാട് നവജാതശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളായ ഭവിൻ, അനീഷ  എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. ഭവിന്റെ ആമ്പല്ലൂരിലെ വീട്ടിലും അനിഷയുടെ വീട്ടിലും ഫോറൻസിക് സംഘം പരിശോധന നടത്തും. മൃതദേഹം കുഴിച്ചിട്ട സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയ്ക്കായി അസ്ഥികളുടെ സാമ്പിളുകൾ ഇന്ന് അയക്കും. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെയും വീടുകളിൽ തെളിവെടുപ്പ് പൂർത്തിയായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories