Share this Article
News Malayalam 24x7
ചൈനക്ക് തീരുവ ആനുകൂലം അധിക തീരുവ 3 മാസം മരവിപ്പിച്ച് ട്രംപ്
tariffs-benefit-china-trump-freezes-additional-tariffs-for-3-months






വിവിധ രാജ്യങ്ങളുമയുള്ള തീരുവ തര്‍ക്കങ്ങള്‍ക്കിടെ ചൈനയോട് നിലപാട് മയപ്പെടുത്തി അമേരിക്ക. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ നടപടി മരവിപ്പിച്ചു. 90 ദിവസത്തേക്ക് പഴയ രീതിയില്‍ തീരുവ തുടരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറയിച്ചു. ഇതോടെ നവംബര്‍ വരെ ചൈനയ്ക്ക് 30 % തീരുവ അടച്ചാല്‍ മതി. യുഎസ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് ചൈന 10 %വും തീരുവ ചുമത്തും. ഇന്ന് അധിക തീരുവ നിരക്കുകള്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് നടപടി. ചൈനയുമായുള്ള ചര്‍ച്ചകള്‍ നല്ല നിലയിലാണെന്നും ചൈനയുമായി ഒരു വ്യാപാര കരാര്‍ വളരെ അടുത്തുണ്ടാവുമെന്നും ട്രംപ് വ്യക്തമാക്കി. കരാര്‍ ഉണ്ടാക്കുകയാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ ചൈന സന്ദര്‍ശിക്കുമെന്നും പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories