Share this Article
image
മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി

മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. മേഖലയിൽ ആവശ്യത്തിന് സീറ്റുകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം അരലക്ഷം സീറ്റുകളുടെ കുറവാണ് മലബാറിലെ ആറ്  ജില്ലകളിലായി ഉള്ളതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എൻ ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. സർക്കാരിന്റെ പരിഗണന വിദ്യാഭ്യാസ മേഖലയ്ക്ക് അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുറ്റപ്പെടുത്തി . 

ഐ. ടി. ഐ മുതൽ അൺ എയിഡഡ് വരെയുള്ള സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാണ്  പ്ലസ് വണ്ണിന് മതിയായ സീറ്റുകൾ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അലോട്ട്മെന്റ് പൂർത്തിയാക്കുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും  വി ശിവൻകുട്ടി സഭയിൽ അറിയിച്ചു. 

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സീറ്റുകൾ വെട്ടി കുറയ്ക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. താലൂക്ക് അടിസ്ഥാനത്തിൽ സീറ്റുകൾ ഉറപ്പാക്കണമെന്നും  പ്രമേയം അവതരിപ്പിച്ച എം ഷംസുദീൻ എം എൽ എ പറഞ്ഞു.

എട്ടു വർഷത്തിനിടെ ആയിരം ബാറുകൾ അനുവദിച്ച സംസ്ഥാന സർക്കാർ അധിക ബാച്ചുകൾ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിസഭയിൽ അവതരിപ്പിച്ച കണക്കുകൾ വസ്തുതാ വിരുദ്ധമെന്നുംവിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ പരിഗണന നൽകുന്നില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. പിന്നാലെ മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ  പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories