ആഗോള വ്യാപാരത്തെ പിടിച്ചുലച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവാ നടപടികള്‍ നിയമവിരുദ്ധമെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി. തീരുവകള്‍ പ്രഖ്യാപിക്കാനുള്ള അധികാരം നിയമനിര്‍മ്മാണ സഭക്ക് മാത്രമാണുള്ളത്. ഏകപക്ഷീയമായ തീരുവകള്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കോടതി പറഞ്ഞു.. എന്നാല്‍ കേസുകള്‍ തീരുന്നത് വരെ തീരുവകള്‍ തുടരാമെന്നും കോടതി വ്യകത്മാക്കി. അതേസമയം താരിഫുകള്‍ എപ്പോഴെങ്കിലും ഇല്ലാതായാല്‍, അത് രാജ്യത്തിന് ഒരു വലിയ ദുരന്തമായിരിക്കുമെന്നും അത് സാമ്പത്തികമായി ദുര്‍ബലരാക്കുമെന്നും ട്രംപ് വ്യക്തമാക്കി. അപ്പീല്‍ കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോടതി തെറ്റായ വിധി പുറപ്പെടുവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..