Share this Article
News Malayalam 24x7
എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ
വെബ് ടീം
posted on 29-03-2025
1 min read
cm

തിരുവനന്തപുരം: എമ്പുരാൻ കാണാൻ മുഖ്യമന്ത്രിയും കുടുംബവും തീയറ്ററിൽ എത്തി.തിരുവനന്തപുരം ലുലുവിൽ മുഖ്യമന്ത്രി സിനിമ കാണുന്നു. തിരുവനന്തപുരം ലുലു മാളിലെ പിവിആറിലാണ് മുഖ്യമന്ത്രിയും കുടുംബ അംഗങ്ങളും സിനിമ കാണാന്‍ എത്തിയത്. മാര്‍ച്ച് 27 വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. രാത്രി  7.15-ന്റെ ഷോയ്ക്കാണ് മുഖ്യമന്ത്രിയും കുടുംബവും മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് എത്തിയത്.ചിത്രത്തിലെ വിവാദ ഭാഗങ്ങൾ തിങ്കളാഴ്ച നീക്കാനിരിക്കെയാണ് മുഖ്യമന്ത്രി കാണാൻ എത്തിയത്. 

അതേസമയം മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം എമ്പുരാന്റെ സെക്കന്റ് സിം​ഗിൾ വീഡിയോ റിലീസ് ചെയ്തു. ദീപക് ദേവ് സം​ഗീതം നൽകിയ ​ഗാനത്തിന് രചന നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ജോബ് കുര്യൻ ആണ് ആലാപനം. മാര്‍ച്ച് 27ന് ആയിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ റിലീസ്. വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്സ് ഓഫീസിലും തിളങ്ങി. ഒടുവില്‍ റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ തന്നെ 100 കോടി ക്ലബ്ബെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories