Share this Article
News Malayalam 24x7
നീറ്റ് പരീക്ഷ വിശദഫലം ഇന്ന് ഉച്ചയോടെ പ്രസിദ്ധീകരിക്കും
NEET exam details will be published today afternoon

നീറ്റ് പരീക്ഷയുടെ വിശദഫലം ഇന്ന് ഉച്ചയോടെ പ്രസിദ്ധീകരിക്കും. റോള്‍ നമ്പര്‍ അടക്കമുള്ള പരീക്ഷാര്‍ത്ഥികളുടെ വ്യക്തി വിവരങ്ങള്‍ മറച്ച് പരീക്ഷ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലം പ്രസിദ്ധീകരിക്കുക.

സുപ്രീംകോടതി ദേശീയ ടെസ്റ്റിങ് ഏജന്‍സിക്ക് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് കാണണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി പരീക്ഷാകേന്ദ്രം അടിസ്ഥാനമാക്കി മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്ന് എന്‍ടിഎയോട് നിര്‍ദേശിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories