Share this Article
News Malayalam 24x7
രൂക്ഷമായി ട്രംപ് - ഇലോണ്‍ മസ്‌ക് വാക് പോര്
Trump vs Elon Musk

രൂക്ഷമായിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് - ഇലോണ്‍ മസ്‌കും തമ്മിലുളള വാക് പോര്.  ജെഫ്‌റി എപ്സ്റ്റീന്റെ ലൈംഗിക ആരോപണത്തില്‍ ട്രംപിന്റെ പേരും ഉണ്ടെന്ന് മസ്‌കിന്റെ വെളുപ്പെടുത്തൽ. ഇതുകൊണ്ടാണ് എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത് വരാത്തത്തെന്നും ഇലോണ്‍ മസ്‌ക് തുറന്നടിച്ചു. ട്രംപിന് ഇംപീച്ച്, ചെയ്യണമെന്ന സാമൂഹ്യമാധ്യത്തില്‍ വന്ന പോസ്റ്റില്‍ യെസ് എന്ന് പറഞ്ഞു മസ്‌ക്. 


കരാറുകള്‍ നിര്‍ത്തലാക്കിയാല്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം ഉടന്‍ പിന്‍വലിക്കുമെന്ന് മസ്‌ക്. നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോൺ മസ്ക് തുറന്നടിച്ചു.

 നികുതി നിയമത്തെ ചൊല്ലി ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ കരാറുകളും സബ്‌സിഡികളും നൽകുന്നത് നിർത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്കിന്റെ വെളിപ്പെടുത്തൽ 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories