കോഴിക്കോട്: തേങ്ങ തലയിൽ വീണ് തെങ്ങിൽ നിന്നും വീണ തെങ്ങ് കയറ്റ തൊഴിലാളിയെ ഫയർഫോഴ്സെത്തി രക്ഷിച്ചു.മുക്കം കൊടിയത്തൂർ ചെറുവാടികടവിലാണ് സംഭവം. വീരാൻകുട്ടി എന്ന തൊഴിലാളിയാണ് തേങ്ങ വലിക്കുമ്പോൾ തെങ്ങിൻ്റെ മുകളിൽ നിന്നും തേങ്ങ തലയിൽ പതിച്ചതുകൊണ്ട് വീണത്. പിന്നീട് വീരാൻകുട്ടി തെങ്ങുകയറ്റ യന്ത്രത്തിൽ നിന്നും കാൽ വഴുതി തല കീഴായി കിടക്കുകയായിരുന്നു.
വീരാൻ കുട്ടിയെ മറ്റൊരു തെങ്ങു കയറ്റ തൊഴിലാളിയായ വിനോദ് കയറുകൊണ്ട് കെട്ടിവെക്കുകയായിരുന്നു. തുടർന്ന് മുക്കം ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തുകയും വീരാൻകുട്ടിയെ താഴെ ഇറക്കുകയും ചെയ്തു.