2016 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് ജൂറിയാണ് കേസില്‍ ട്രംപിനെതിരെ കുറ്റം ചുമത്തിയത്. പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയത് ബന്ധം പുറത്ത് പറയാതിരിക്കാനെന്നാണ് ആരോപണം.
തെരെഞ്ഞടുപ്പ് ഫണ്ടില്‍ നിന്ന് താരത്തിന് നല്‍കിയ പണം ബിസിനസ്സ് ചിലവായി കാണിച്ചതാണ് കുറ്റകരമായത്. ഇതോടെ കേസില്‍ ട്രംപിന്റെ അറസ്റ്റിന് സാധ്യതകള്‍ ഏറി. മാര്‍ച്ച് 18- ന് പോണ്‍ താരത്തിന് പണം നല്‍കിയതിന്റെ പേരില്‍ ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ അറസ്റ്റിലാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
2024 ലെ യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാകുന്ന എഴുപത്തിയാറുകാരനായ ട്രംപ് തനിക്കെതിരായ രാഷ്ട്രീയ പകപോക്കലാണ് ഈ ആരോപണം എന്നാണ് പ്രതികരിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് പദവിയില്‍ ഇരുന്ന ഒരു വ്യക്തിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത് ഇതാദ്യമായിയാണ്.