വിവാദ ചിത്രം ദി കേരളാ സ്‌റ്റോറിയുടെ സംവിധായകന്‍ സുദീപ്താ സെന്നും നായിക ആദാ ശര്‍മ്മയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു.ഇരുവര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഇല്ല. മുംബൈയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.തങ്ങള്‍ സുരക്ഷിതരാണെന്നും കാര്യമായി ഒന്നും പറ്റിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആദാ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.