Share this Article
News Malayalam 24x7
'മാധ്യമങ്ങള്‍ കഥകള്‍ സൃഷ്ടിക്കുന്നു'; അടൂര്‍ പ്രകാശ്
Adoor Prakash

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മൊഴി നൽകിയതിന് പിന്നാലെ കോൺഗ്രസ് നേതാവും എം.പി.യുമായ അടൂർ പ്രകാശ് മാധ്യമങ്ങളെ കണ്ടു. എസ്.ഐ.ടി. ആവശ്യപ്പെട്ട പ്രകാരമാണ് താൻ മൊഴി നൽകാൻ പോയതെന്നും, അത് രഹസ്യമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഉള്ള ചിത്രം എട്ട് വർഷം മുൻപുള്ളതാണെന്ന് അദ്ദേഹം ആവർത്തിച്ചു. ചിത്രത്തിൽ കാണുന്നതുപോലെ താൻ പോറ്റിക്ക് സമ്മാനം നൽകിയത് എന്താണെന്ന് കുട്ടിയോട് തന്നെ ചോദിക്കണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.


മാധ്യമങ്ങൾ പലവിധ കഥകൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഈ പുതിയ വെളിപ്പെടുത്തലുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാകും നാളെ ഹൈക്കോടതിയിൽ എസ്.ഐ.ടി. റിപ്പോർട്ട് സമർപ്പിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories