Share this Article
News Malayalam 24x7
ലെബനനിൽ വെടിനിർത്തൽ; പ്രഖ്യാപനം നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
വെബ് ടീം
3 hours 53 Minutes Ago
1 min read
LEBANON

ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപനം നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.പത്ത് ദിവസത്തേക്ക് ആണ്  വെടിനിർത്തൽ. ട്രൂത്ത് സോഷ്യലിലാണ് ട്രംപിൻ്റെ പ്രഖ്യാപനം.

അതേ സമയം ഇന്നലെ  അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി ലെബനനിൽ ഇസ്രായേൽ സൈന്യം രക്ഷാപ്രവർത്തകർക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ നാല് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ മയ്ഫദൂൻ ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം.പരിക്കേറ്റ സിവിലിയന്മാരെ സഹായിക്കാൻ എത്തിയ ആദ്യ മെഡിക്കൽ സംഘത്തിനു നേരെയാണ് ഇസ്രയേൽ ആദ്യം ബോംബ് പ്രയോഗിച്ചത്. ഇതിൽ പരുക്കേറ്റ സഹപ്രവർത്തകരെ രക്ഷിക്കാൻ എത്തിയ രണ്ടാമത്തെ സംഘത്തിനു നേരെയും, തുടർന്ന് സഹായവുമായി എത്തിയ മൂന്നാമത്തെ സംഘത്തിനു നേരെയും ഇസ്രായേൽ തുടർച്ചയായി ആക്രമണം നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories