Share this Article
Union Budget
മുഹറം 10 സംസ്ഥാനത്ത് തിങ്കളാഴ്ച ആചരിക്കും; അവധി മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ
വെബ് ടീം
posted on 05-07-2025
1 min read
muharam 10

തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട്  ടി.വി.ഇബ്രാഹീം എംഎല്‍എ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നുചന്ദ്രമാസ പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്. സർക്കാർ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ച ആണ് നിലവിൽ അവധി ഉള്ളത്. എന്നാൽ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഫയൽ ജനറൽ അഡ്മിസ്‌ട്രേഷൻ വിഭാഗത്തിന്റെ പരിഗണനയിലാണ്.’’– ടി.വി.ഇബ്രാഹീം എംഎല്‍എ ഫെയ്‌സ്ബുക്കിൽ കുറിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories