ശബരിമല ദർശനത്തിനായി എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ, പത്തനംതിട്ട കോന്നി പ്രമാം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ താൽക്കാലിക ഹെലിപാഡിൽ ഇറങ്ങുന്നതിനിടെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു.
ആദ്യം ഹെലികോപ്റ്റർ ഇറക്കാൻ നിശ്ചയിച്ച നിലക്കലിലെ പ്രതികൂല കാലാവസ്ഥ കാരണം അവസാന നിമിഷം ഹെലിപാഡ് പ്രമാത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെ തിടുക്കത്തിൽ കോൺക്രീറ്റ് ചെയ്ത് ഒരുക്കിയ ഹെലിപാഡ് കോൺക്രീറ്റ് ഉറയ്ക്കുന്നതിനു മുൻപേ ഹെലികോപ്റ്റർ ഇറക്കിയതാണ് താഴാൻ കാരണം. തുടർന്ന് പോലീസും ഫയർഫോഴ്‌സും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കുകയായിരുന്നു .