Share this Article
News Malayalam 24x7
ഒടുവിൽ മറുപടി? തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം നാളെ, രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കും
വെബ് ടീം
posted on 16-08-2025
1 min read
EC

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ  വാർത്താ സമ്മേളനം നാളെ. മൂന്ന് മണിക്കാണ് കമ്മീഷൻ മാധ്യമങ്ങളെ കാണുക. വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

ഈ മാസം ഏഴാം തീയതിയാണ് രാഹുൽ ​ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്. പല വിഷയങ്ങളിലുള്ള ക്രമക്കേട് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പറയുകയും ചെയ്തതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാ​ഗത്ത് നിന്ന് കാര്യമായ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. അനൗദ്യോ​ഗികമായാണ് കമ്മീഷൻ ഈ വിഷയങ്ങളിലെല്ലാം മറുപടി നൽകിക്കൊണ്ടിരുന്നത്. തെളിവുകളെല്ലാം കൈയിലുണ്ടെങ്കിൽ എന്തുകൊണ്ട് രാഹുൽ​ഗാന്ധി പ്രതിജ്ഞാ പത്രത്തിൽ ഒപ്പിട്ടു നൽകാത്തത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിരുന്നത്. താൻ ഒരു പൊതു പ്രവർത്തകനാണ്. തന്റെ വാക്കുകൾ ഡിക്ലറേഷൻ ആയി കണക്കാക്കുകയും അതിന്മേൽ കമ്മീഷൻ അന്വേഷണം നടത്തുകയുമാണ് വേണ്ടെതെന്ന് രാഹുൽ ​ഗാന്ധി മറുപടി നൽകിയിരുന്നു. രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന നിലപാടായിരുന്നു പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്.രാഹുൽ​ഗാന്ധിയും തേജസ്വി യാദവും ചേർന്നുള്ള വോട്ട് അധികാർ യാത്രയ്ക്ക് നാളെ തുടക്കമാകുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. നാഷണൽ മീഡിയ സെന്ററിൽ വെച്ചായിരിക്കും വാർത്താസമ്മേളനം നടക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാണേഷ്‌കുമാർ ഉൾപ്പെടെ വാർത്ത സമ്മേളന ത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories