Share this Article
KERALAVISION TELEVISION AWARDS 2025
അമ്മയെ കൊലപ്പെടുത്തിയ മകൾ പിടിയിൽ; ശ്വാസം മുട്ടിച്ച് കൊന്നു കെട്ടിത്തൂക്കാൻ കൂട്ടുനിന്ന മകളുടെ 4 സുഹൃത്തുക്കളും അറസ്റ്റിൽ
വെബ് ടീം
posted on 31-10-2025
1 min read
nethravathi

ബെംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തി കെട്ടിത്തുക്കിയ മകൾ പിടിയിൽ. മകളും 4 ആൺസുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി (35)ആണ് കൊല്ലപ്പെട്ടത്.മകളും ആൺസുഹൃത്തുമായുള്ള ബന്ധം അമ്മ വിലക്കിയിരുന്നു. ഈ വിരോധത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയെ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ മകൾ സുഹൃത്തുക്കൾക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. തൂങ്ങിമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. നേത്രാവതിയുടെ സഹോദരിക്ക് തോന്നിയ സംശയമാണ് കൊലപാതകം തെളിയിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories