അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്നലെ രാത്രി 10 മണിയോടെ ചൈനയിലെ ഗാങ്‌സൂവിലേക്ക് വിമാനം പറന്നുയര്‍ന്നു. ഇന്‍ഡിഗോയുടെ എ 320 നിയോ വിമാനത്തില്‍ 176 യാത്രക്കാരാണ് ചൈനയിലേക്ക് യാത്രതിരിച്ചത്. കൊറോണയെ തുടര്‍ന്ന് 2020 ലാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വിമാന സര്‍വീസ് നിര്‍ത്തിവച്ചത്.