എറണാകുളം കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ചത്. അടുത്ത മാസം 27-ന് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. നേരത്തെ ഇൻഫോപാർക്ക് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പാർക്കിങ് സ്ഥലത്ത് വെച്ച് നടന്ന വാക്ക് തർക്കത്തിനിടെ വിപിൻ കുമാറിന്റെ കണ്ണട താഴെ വീണ് പൊട്ടുകയും കൈത്തണ്ടയിൽ ഉരസുകയും ചെയ്തു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മർദ്ദനത്തിന് തെളിവുകളൊന്നും സിസിടിവി ദൃശ്യങ്ങളിലോ സാക്ഷിമൊഴികളിലോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.