Share this Article
News Malayalam 24x7
ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; യോഗേഷ് ഗുപ്തയെ ഫയർ ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി
IPS Reshuffle in Kerala

കേരളത്തിലെ ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) തലപ്പത്ത് വൻ അഴിച്ചുപണികൾ നടന്നതായി റിപ്പോർട്ട്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് മേധാവി യോഗേഷ് ഗുപ്തയെ റോഡ് സുരക്ഷാ കമ്മീഷണറായി മാറ്റി നിയമിച്ചു. നിഥിൻ അഗർവാളാണ് പുതിയ ഫയർഫോഴ്‌സ് മേധാവിയായി ചുമതലയേറ്റെടുക്കുന്നത്.

പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവിയായിരുന്ന എസ്പി വി.ജി. വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ എഐജി സ്ഥാനത്തുനിന്ന് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് മാറ്റി. വനിതാ സബ് ഇൻസ്പെക്ടർമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്നാണ് ഈ നടപടി. ഈ വിഷയത്തിൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം എസ്പി മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. 


വനിതാ എസ്ഐമാരുടെ മൊഴികളും തെളിവുകളും പരിശോധിച്ച റേഞ്ച് ഡിഐജി അജിതാ ബീഗം, പോഷ് നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് ശുപാർശ ചെയ്തിരുന്നു. എന്നാൽ, താൻ ഔദ്യോഗികപരമായ സന്ദേശങ്ങൾ മാത്രമാണ് അയച്ചതെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും വിനോദ് കുമാർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.കൂടാതെ, നകുൽ ദേശ്മുഖിനെ തൃശ്ശൂർ കമ്മീഷണറായി നിയമിച്ചു. ആർ. ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലേക്കാണ് ഈ നിയമനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories