ശമ്പള വിതരണം മുടങ്ങിയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് മുതല്‍ സംയുക്ത സമരത്തിലേക്ക്. ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം മെയ് അഞ്ചിനകം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇത് നടക്കാത്ത സാഹചര്യത്തിലാണ് സംയുക്ത സമരത്തിലേക്ക് കടക്കുന്നത്. ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ രണ്ടാം ഗഡുവാണ് മുടങ്ങിയത്. ഇതിനായി ധനവകുപ്പ് പണം അനുവദിച്ചിരുന്നില്ല. 50 കോടിയായിരുന്നു കെഎസ്ആര്‍ടിസി ധനവകുപ്പിനോട് അഭ്യര്‍ത്ഥിച്ചത്. സിഐടിയു, ടിഡിഎഫ് സംഘടനകള്‍ ഇന്ന് ചീഫ് ഓഫീസ് വളയും. എട്ടാം തിയ്യതി ബിഎംഎസിന്റെ നേതൃത്വത്തിലും ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു.