ധാക്ക∙ ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. വിമാനത്താവളത്തിലെ കാർഗോ മേഖലയിൽ ഉച്ചയോടെയാണു തീപിടിത്തം ഉണ്ടായതെന്നു ബംഗ്ലദേശ് വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലദേശ് എയർലൈൻസിന്റെ വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.