സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. ഇടുക്കിയില്‍ ശക്തമായ മഴ. കുമളിയില്‍ തോട് കര കവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറി. 42 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വീട്ടില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. ഇടുക്കി കല്ലാര്‍ ഡാം തുറന്നു. മുണ്ടിയെരുമ, തൂക്കുപാലം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. മേഖലകളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി. ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും. ഡാമിലെ ജലനിരപ്പ് 136 അടിക്ക് മുകളില്‍ എത്തിയതോടെയാണ് ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനമായത്. 13 ഷട്ടറുകള്‍ ഇന്ന് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. എറണാകുളം കോതമംഗലത്ത് മഴയെ തുടര്‍ന്ന് കുടമുണ്ടപ്പാലം മുങ്ങി. പാലത്തില്‍ കുടുങ്ങിയ കാര്‍ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി.