 
                                 
                        അമേരിക്കയുടെ H1b വീസയില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ട്രംപ് ഭരണകുടം. നിലവില്‍ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവിലെ മാറ്റം അനുസരിച്ച് ഉയര്‍ന്ന യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന വെയ്റ്റഡ് സെലക്ഷന്‍ രീതി നടപ്പിലാക്കാനാണ് ആലോചന. ഇതനുസരിച്ച് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന അപേക്ഷകരെ നാല് തവണ വിസക്കായി പരിഗണിക്കും. കുറഞ്ഞ വേതനം ലഭിക്കുന്നവരെ ഒരുതവണ മാത്രമായിരിക്കും പരിഗണിക്കുക. നിലവിലെ ലോട്ടറി സംവിധാനം എല്ലാവരെയും ഒരേപോലെയാണ് പരിഗണിക്കുന്നത്. എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു അമേരിക്കയുടെതീരുമാനം..
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    