Share this Article
News Malayalam 24x7
ഹമാസില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്രായേല്‍; കരയാക്രമണവും തുടങ്ങി
Israel-Hamas War Escalates


വീണ്ടും ഹമാസില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്രായേല്‍ . വ്യോമാക്രമണം ശക്തമാക്കിയതിനുപിന്നാലെ കരയാക്രമണവും തുടങ്ങി. ഹമാസിന്റെ നെറ്റ് സാരിം ഇടനാഴി ഇസ്രയേല്‍ സൈന്യം തിരിച്ചു പിടിച്ചു . നിലവില്‍ ബോംബാക്രമണത്തില്‍ 436 പലസ്തീനികള്‍ കൊല്ലപ്പെട്ടു. യുദ്ധത്തിലേറ്റവും കൂടുതല്‍ പരിക്കേറ്റത്  സ്ത്രീകൾക്കും കുട്ടികൾക്കുമാണ് .


ജനുവരി 19 നു വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നശേഷം രണ്ടാമതൊരു ചര്‍ച്ച നടത്താതെ എകപക്ഷീയമായൊരു നടപടിയാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടായത്. ആക്രമണം ഒരു തുടക്കമാണെന്നും  ആക്രമണത്തിലൂടെ മാത്രമേ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറായുള്ളൂയെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.


ബന്ദികളെയെല്ലാം മോചിപ്പിച്ച് ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്നതാണ് ലക്ഷ്യമെന്നും , ലക്ഷ്യം നേടുന്നവരെ യുദ്ധം തുടരുമെന്നതാണ്  ഇസ്രായേലിന്റെ നയം. നിലവില്‍ ഹമാസ് വെടിനിര്‍ത്ത ചര്‍ച്ചയ്ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്രായേലിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories