വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. തൊഴില്‍വിസ അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കും. നിയമം പ്രാബല്യത്തിലായാല്‍ ഒപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് അട്ടിമറിക്കപ്പെടുമെന്നാണ് ആശങ്ക. എഞ്ചിനീയറിംഗ്, ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തരം മൂന്ന് വര്‍ഷം വരെ യുഎസില്‍ പ്രായോഗിക പ്രവൃത്തി പരിചയം നേടാന്‍ അനുമതിയുണ്ട്. നിയമം നിലവില്‍ വന്നാല്‍ ഈ അവസരം ഇല്ലാതാവുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നാണ് സൂചന. ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ അമേരിക്ക വിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.