തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന്റെ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുകയാണെന്നും കുടുംബാധിപത്യത്തിന്റെ പേരില്‍ സംസ്ഥാനത്ത് അഴിമതി നടക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി തെലങ്കാനയിലെത്തിയ പ്രധാനമന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. തെലങ്കാനയിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതികളും സംരംഭങ്ങളും നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളോടു സംസ്ഥാനം മുഖം തിരിക്കുന്നതില്‍ വേദനയുണ്ട്, നങ്ങള്‍ക്കായി നടപ്പാക്കുന്ന വികസനങ്ങളില്‍ ഒരുതരത്തിലും തടസം നില്‍ക്കരുതെന്ന് തെലങ്കാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.