Share this Article
image
യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി സെക്സ് ചാറ്റ് ആപ്പില്‍ ഷെയര്‍ ചെയ്തയാള്‍ അറസ്റ്റില്‍
വെബ് ടീം
posted on 16-05-2023
1 min read
Husband Arrested for shooting nude pics  of his wife

യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സെക്‌സ് ചാറ്റ് ആപ്പില്‍ ഷെയര്‍ ചെയ്തയാള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ എരുമപ്പെട്ടി സ്വദേശി 33 വയസുള്ള സെബിയെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നഗ്‌ന ചിത്രങ്ങള്‍ പരസ്പരം കൈമാറുന്ന ആപ്പാണിതെന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ ഈ ആപ്പില്‍ ഷെയര്‍ ചെയ്തതായി ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എസ് ഷിനോജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories