Share this Article
'എനിക്ക് എൻ്റെ കുഞ്ഞിനെ തിരികെ വേണം'; കാണാതായ'ലഡ്ഡു'വിനെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവുമായി മുൻ അധ്യാപിക
വെബ് ടീം
1 hours 27 Minutes Ago
1 min read
parrot

കൂടു തുറന്ന് പുറത്തേക്ക് പറന്ന് കാണാതായ തന്റെ പ്രിയപ്പെട്ട തത്തയെ കണ്ടെത്താൻ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുൻ അധ്യാപിക. ഗുജറാത്തിലെ വഡോദര സ്വദേശിനി ജെസ്സിക്ക പരേഖ​ന്റെ തത്ത ആണ് പറന്നുപോയത്. തത്തയെ കണ്ടെത്തി നൽകുന്നതിന് പകരം പുതിയൊരു തത്തയെ വാങ്ങിച്ചു തരാമെന്ന് വാഗ്ദാനം നൽകി എത്തുന്ന വിളികളോട്, എനിക്ക് എൻ്റെ കുഞ്ഞിനെ തന്നെ തിരികെ വേണമെന്ന നിലപാടിലാണ് ഈ മുൻ അധ്യാപിക.

വഡോദരയിലെ സേവാസിയിൽ താമസിക്കുന്ന പരേഖ് കുടുംബത്തിന്റെ ആറുമാസം പ്രായമുള്ള 'ലഡ്ഡു' എന്ന കോംഗോ ആഫ്രിക്കൻ ഗ്രേ തത്തയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കൂടു തുറന്ന് പറന്നുപോയത്.

ശനിയാഴ്ച വൈകുന്നേരം 7.24-ഓടെ ഒരു ഡെലിവറി ബോയ് വന്നപ്പോൾ പായ്ക്കറ്റ് വാങ്ങാനായി മുന്നോട്ട് മാറിയ സമയത്താണ് ലഡ്ഡു കൂട് തുറന്ന് പറന്നുപോയതെന്ന് ജെസ്സിക്ക പറയുന്നു. കൂടിന്റെ ലാച്ച് സ്വന്തമായി തുറക്കാൻ പഠിച്ച ലഡ്ഡു, ജെസ്സിക്ക പ്രതികരിക്കുന്നതിന് മുൻപ് തന്നെ പ്രധാന വാതിലിലൂടെ പുറത്തേക്ക് പറക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories