Share this Article
ജിമ്മിൽ നിന്ന് മടങ്ങുന്നതിനിടെ അപകടം; വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം
വെബ് ടീം
1 hours 3 Minutes Ago
1 min read
gym

കൊച്ചി: അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവൻ നഷ്ടമായത്. കാക്കനാട് - ഇടച്ചിറ റോഡിൽ ഐഎംജി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.

രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്നു അക്ഷര. ഇടുങ്ങിയ വഴിയിലൂടെ അമിത വേഗതയിൽ എത്തിയ ബസ് യുവതിയെ ഇടിച്ചിട്ടതിനുശേഷം ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവതിയെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

സംഭവത്തിൽ മനപ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവർ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories