ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നഗരത്തിലെ ശരാശരി വായു നിലവാര സൂചിക 330 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ജഹാംഗീര്‍പുരി, രോഹിണി, പഞ്ചാബി ബാഗ്, ബവാന തുടങ്ങി ഡല്‍ഹിയിലെ പല പ്രധാന മേഖലകളിലും വായുവിന്റെ ഗുണനിലവാരം ഗുരുതരമായ അവസ്ഥയിലാണ് ഉള്ളത്. വരാനിരിക്കുന്ന ദീപാവലി ആഘോഷങ്ങള്‍ മലിനീകരണ തോത് വീണ്ടുംവര്‍ദ്ധിപ്പിക്കുമെന്ന വലിയ ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സ്ഥിതിഗതികള്‍നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തലസ്ഥാനത്ത് ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍പ്ലാനിന്റെ രണ്ടാം ഘട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെ വായുഗുണനിലവാരം മോശമായി തന്നെ തുടരുമെന്നാണ് മുന്നറിയിപ്പ്.