Share this Article
കണ്ണൂർ ജില്ലാ പഞ്ചായത്ത് വിജിലൻസ് അന്വേഷണം: ഫയലുകൾ പരിശോധിക്കാൻ വിദഗ്ധ സമിതി
P P divya

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കസ്റ്റഡിയില്‍ എടുത്ത ഫയലുകള്‍ പരിശോധിക്കാന്‍ വിദഗ്ധരുടെ സഹായം തേടി വിജിലന്‍സ് സംഘം. ദിവ്യ പ്രസിഡന്റായിരിക്കെ  ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് പരിശോധിക്കുക. കാര്‍ട്ടന്‍ അലയന്‍സ് ഇന്ത്യ കമ്പനിക്ക് കിട്ടിയ 12 കോടി രൂപയുടെ കരാറുകളുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇവ. പൊതുമേഖലാ സ്ഥാപനമായ 'സില്‍ക്കിലും വിജിലന്‍സ് സംഘം പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട ഫയലുകളാണ് കസ്റ്റഡിയില്‍ എടുത്തത്. പരാതിയില്‍ നിലവില്‍ വിജലിന്‍സ് പ്രാഥമിക അന്വേഷണമാണ് നടത്തുന്നത്. ഉത്തരമേഖല എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. പ്രസിഡന്റായിരിക്കെ ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നാണ് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസിന്റെ പരാതിയില്‍ പറയുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories