Share this Article
ഒമാന്‍ തീരത്ത് ഇന്ത്യന്‍ പതാകയുള്ള ചരക്ക് കപ്പലിന് നേരെ ആക്രമണം
Reported Maritime Incident Involving Cargo Ship off the Coast of Oman

ഒമാന്‍ തീരത്ത് ഇന്ത്യന്‍ പതാകയുള്ള ചരക്ക് കപ്പലിന് നേരെ ആക്രമണം. ഒരു നാവികന്‍ കൊല്ലെപ്പെട്ടു. 13 നാവികരെ രക്ഷപ്പെടുത്തി. ഇവര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു.

 14 ഇന്ത്യന്‍ നാവികരുമായി പോയ അല്‍ ജുസുഫി എന്ന കപ്പലില്‍ അജ്ഞാത വസ്തു ഇടിക്കുകയായിരുന്നു.തിങ്കളാഴ്ചയാണ് സംഭവം.പുതിയ മരണത്തോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം  23 ആയി. 

രക്ഷപ്പെട്ട 13 പേര്‍ക്ക് സഹായം ഉറപ്പാക്കാന്‍ ഒമാനിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി മരിച്ച നാവികന്റെ മൃതദേഹം നാട്ടിലെത്തിക്കാനും നടപടി തുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories