ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മുരസു ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ കരതൊട്ടു. പുലർച്ചെ ഒരു മണിയോടെ നെല്ലൂരിനും നർസപുരിനുമിടയിലാണ് കരതൊട്ടത്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വേഗതയിലുള്ള ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തുടർന്ന് 19 വിമാനങ്ങളും 15 ട്രെയിനുകളും റദ്ദാക്കിയട്ടുണ്ട്. തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭം തുടരുകയാണ്. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെല്ലാം ചുഴലിക്കാറ്റിന്‍റെ പ്രഭാവം അനുഭവപ്പെടും. തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകളിലും ചെന്നൈ നഗരത്തിലും കനത്ത മഴ തുടരുകയാണ്. തീരദേശ മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കടലിൽ പോകുന്നതിന് കർശന വിലക്കേർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനകളും സജ്ജമാണ്.