രാഷ്ട്രീയ പ്രതിഷേധങ്ങളിൽ ഇനി പങ്കെടുക്കില്ലെന്ന് ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ. രാജി ആവശ്യപ്പെട്ടു മുംബൈയിൽ നടത്തിയ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തതിനു യുഎസ് പൗരനായ നടൻ ഹൈക്കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞു. രാജ്യത്തു പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഇന്ത്യൻ പൗരന്മാർക്കു മാത്രമാണുള്ളതെന്നും വിദേശ പൗരന്മാർക്ക് അതിന് അവകാശമില്ലെന്നുമുള്ള കോടതിയുടെ താക്കീതിനു പിന്നാലെയാണിത്. ഭാവിയിൽ ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്നുള്ള സത്യവാങ്മൂലവും നടൻ കോടതിക്കു കൈമാറി. പിന്നാലെ, രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു പൊലീസ് നൽകിയ നോട്ടിസ് നടപ്പാക്കുന്നതു കോടതി താൽക്കാലികമായി തടഞ്ഞു. കേസ് ഡിസംബർ 7ലേക്കു മാറ്റിവച്ച കോടതി, ഇമ്രാൻ ഖാന് അതുവരെ ഇന്ത്യയിൽ തുടരാൻ അനുമതി നൽകി.