Share this Article
News Malayalam 24x7
പൊലീസ് തലപ്പത്ത് അഴിച്ചുപണി; അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയർത്തി,അജിതാ ബീഗം ക്രൈംബ്രാഞ്ച് ഐജി, എസ്.ശ്യാംസുന്ദർ ഇന്റലിജൻസ് ഐജി
വെബ് ടീം
2 hours 8 Minutes Ago
1 min read
police

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയർത്തി. 18 വർഷത്തോളം സർവീസുള്ളവർക്കാണ് ഐജിയായി സ്ഥാനകയറ്റം നൽകിയത്. പുട്ട വിമലാദിത്യ, അജിത ബീഗം, ആർ നിശാന്തിനി, എസ് സതീഷ് ബിനോ, രാഹുൽ ആർ. നായർ എന്നിവരെയാണ് ഐജി റാങ്കിലേക്ക് ഉയർത്തിയത്.

സിറ്റി പോലീസ് കമ്മിഷണർമാർക്ക് മാറ്റം.കെ. കാർത്തികിനെ തിരുവനന്തപുരം കമ്മീഷണറായും ഹരിശങ്കറെ കൊച്ചി കമ്മീഷണറായും നിയമിച്ചു. ജി. സ്പർജൻ കുമാറാണ് ദക്ഷിണ മേഖലാ ഐജി.തോംസൺ ജോസിനെ വിജിലൻസ് ഡിഐജിയായി മാറ്റം നൽകി. അരുൾ ആർ.ബി കൃഷ്ണ തൃശൂർ റേഞ്ച് ഡിഐജി, ജെ. ഹിമേന്ദ്രനാഥ് തിരുവനന്തപുരം റേഞ്ച് ഡിഐജി, എസ്. ശ്യാംസുന്ദർ ഇന്റലിജൻസ് ഡിഐജി എന്നിങ്ങനെയും നിയമനം നൽകി. അജിത ബീഗം ഇനി സാമ്പത്തിക വിഭാഗം ഐജിയാവും ആർ. നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായും നിയമിച്ച് ഉത്തരവായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories