Share this Article
News Malayalam 24x7
എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറുന്നതിനെതിരായ ആശയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
highcourt

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറുന്നതിനെതിരായ മകൾ ആശ ലോറൻസിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

മൃതദേഹം വൈദ്യ പഠനത്തിന് സ്വീകരിക്കാം എന്ന കളമശ്ശേരി മെഡിക്കൽ കോളജിൻ്റെ തീരുമാനത്തിനെതിരെയാണ് ഹർജി.

മെഡിക്കൽ കോളജ് നടത്തിയ ഹിയറിങ് മുൻവിധിയോടെയെന്നും, അപാകതയെണ്ടെന്നും കഴിഞ്ഞതവണ ഹർജി പരിഗണിക്കവെ ആശ വാദിച്ചിരുന്നു.

ലോറൻസ് കൊടുത്തുവെന്ന് പറയുന്ന സമ്മതത്തിന്റെ   ആധികാരികതയിൽ സംശയമുണ്ടെന്നും ആശ വാദിച്ചു. തുടർന്ന് ഇന്ന് വരെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വീണ്ടും ഹിയറിങ് നടത്താനാകുമോയെന്നത് സംബന്ധിച്ച നിലപാട് സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories