ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ മനീഷ് സിസോദിയയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ചികിത്സയിലുള്ള ഭാര്യയെ കാണുന്നതിനായിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. 7 മണിക്കൂർ നേരത്താണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ കാലയളവില്‍ മാധ്യമങ്ങളെ കാണുന്നതിനും മൊബൈല്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിസോദിയ നല്‍കിയ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
മദ്യനയ അഴിമതി കേസില്‍ ഫെബ്രുവരി 26 നാണ് സിസോദിയയെ സിബിഐ ആദ്യം അറസ്റ്റ് ചെയ്തത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കേസിൽ മാർച്ച് 9 ന് അറസ്റ്റിലായ അദ്ദേഹം ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.