സംസ്ഥാനത്ത് മഴ തുടരുന്നു. പത്തനംതിട്ട,കോട്ടയം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയും സാങ്കേതിക സര്‍വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. ചെങ്ങന്നൂര്‍, കുട്ടനാട്, കാര്‍ത്തികപ്പള്ളി, പൊന്നാനി താലൂക്കുകളിലും കനത്ത മഴയുടെ സാഹചര്യത്തില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം വടക്കന്‍ ജില്ലകളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിച്ചു വരികയാണ്. മലപ്പുറം, കണ്ണൂര്‍ , വയനാട്,കാസര്‍ഗോഡ് , കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.