Share this Article
News Malayalam 24x7
ഷോര്‍ട്സ് ധരിക്കുന്നതിൽ തർക്കം; ചേച്ചിയെ അടിച്ചുകൊലപ്പെടുത്തി 18 കാരന്‍
വെബ് ടീം
posted on 07-10-2025
1 min read
hasanpreeth

ഫത്തേബാദ്: ഷോര്‍ട്സ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരിയെ ബാറ്റുകൊണ്ട് അടിച്ചു കൊന്ന് 18കാരന്‍റെ ക്രൂരത. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഹരിയാനയിലെ ഫത്തേബാദിലെ മോഡല്‍ ടൗണില്‍ താമസിക്കുന്ന രാധിക (33) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹോദരന്‍ ഹസന്‍പ്രീത് (18) സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

പഞ്ചാബിലെ മാന്‍സ ജില്ലയില്‍ നിന്നുള്ളയാളാണ് കൊല്ലപ്പെട്ട രാധിക. 2016 ല്‍ റായ് സിങുമായി രാധികയുടെ വിവാഹം നടന്നു. നിലവില്‍ മോഡല്‍ ടൗണിലാണ് ഇരുവരും വാടകയ്ക്ക് താമസിക്കുന്നത്. സഹോദരിയുടെ വസ്ത്രധാരണത്തില്‍ എതിര്‍പ്പുണ്ടായ സഹോദരന്‍ തിങ്കളാഴ്ച രാധികയുടെ വീട്ടിലെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ രാധിക ചികില്‍സയിലിരിക്കെയാണ് രാധിക മരിച്ചത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories