താല്‍ക്കാലിക വി സി നിയമനത്തിലെ സര്‍ക്കാര്‍ വിമര്‍ശനത്തില്‍ കടുത്ത എതിര്‍പ്പുമായി രാജ്ഭവന്‍. മന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു. താല്‍ക്കാലിക വി സി നിയമനങ്ങള്‍ തന്റെ ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും, നിയമോപദേശം ലഭിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.