Share this Article
News Malayalam 24x7
മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു; ഒരു മരണം, രണ്ടുപേര്‍ നീന്തിരക്ഷപ്പെട്ടു
വെബ് ടീം
posted on 08-08-2023
1 min read
CANOE OVERTURNED WHILE FISHING ONE DEAD

കണ്ണൂര്‍: രാമന്തളിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി കുന്നൂല്‍ അബ്ദുല്‍ റഷീദ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. 

തൃക്കരിപ്പൂര്‍ തയ്യില്‍ കടപ്പുറം ഭാഗത്ത് മത്സ്യബന്ധനത്തിനായി ചെറുതോണിയില്‍ പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച അബ്ദുല്‍ റഷീദിന്റെ സഹോദരന്‍ ഹാഷിം, എവി നാസര്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. റഷീദിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories